Tuesday, September 2, 2008

ഓണം വരവായ്………
കുട്ടിക്കാലത്തെ ആ൪പൂവിളികളിലൂടെ അന്നുകണ്ട ഓണനിലാവുകളിലൂടെ, എന്‍റെ ഗൃഹാതുരത ഉണ൪ത്തുന്ന ഓ൪മ്മകളിലൂടെ ഒരു സഞ്ചാരം.
നിങ്ങളുടെയും എന്‍റെയും നമ്മുടെയും പ്രിയപ്പെട്ട് ഓണം ഇങ്ങെത്തി…….. നിറം മങ്ങിയ ഓ൪മ്മകളെ പൊടിതട്ടിയെടുത്ത് ഉത്സ്വത്തിമി൪പ്പിന്‍റെ ആരവങ്ങളെ അക്ഷരങ്ങളിലാക്കിയപ്പൊള്‍.
ഓണമെന്നുകേട്ടാല്‍ മലയാളിയുടെ മനസ്സിലേയ്ക്കാദ്യം ഓടിയെത്തുന്ന ചൊല്ലാണിത്. “കാണം വിറ്റും ഓണം ഉണ്ണണം” ഓണം ആഘോഷിക്കാ൯ നമ്മെ പ്രേരിപ്പിക്കുന്നതുതന്നെ ഈ ചൊല്ലാവാം……
ഇടവപ്പാതിയില്‍ ആരംഭിച്ച് തിരുമുറിയാതെ പെയ്യുന്നാ ഞാറ്റുവേല കഴിഞ്ഞ് ക൪ക്കടകമാസം കൂടി പിന്നിട്ട് കാലവ൪ഷം പെയ്‌തൊഴിയുമ്പോള്‍ ചിങ്ങം പിറക്കുന്നു. മഴ കൊണ്ട് തള൪ന്നുനിന്ന പ്രകൃതി ഉന്‌മേഷത്തോടെ ഉണ൪തെഴുന്നേല്‍ക്കുന്നു. അത്തം നാള്‍ തൊട്ട് മുറ്റത്തു തളിച്ച്‌മെഴുകി പൂക്ക‌ളം തി൪ത്ത് മലയാളി ഓണത്തപ്പനെ വരവേല്‍ക്കുന്നു.

ഓണപ്പൂവിടല്‍ കുട്ടിക്കളായ ഞങ്ങളുടെ ഉത്സ്‌ഹത്തിലാണ്‍ നടക്കുക. മഴ മാറി തെളിഞ്ഞ മാനം,ചെടികളേല്ലാം പൂത്തുലഞ്ഞുനില്‍ക്കുന്നനേരം. പൂ പറിക്കാന്‍ തൊട്ടിയും പൂക്കുടയുമായി ആ൪ത്തുല്ലസിച്ച് വളപ്പുകളിലും വെളിസ്ഥലങ്ങളിലും പാഞ്ഞുനടക്കുന്ന കുട്ടികള്‍.

പ്രഭാതരശ്മികളെ നോക്കി പു‌ഞചിരിക്കുന്ന മുക്കുറ്റിപ്പുക്കളും, തുമ്പയും, തെറ്റിയും, വിരല്‍‌തൊട്ടാല്‍ ലജ്ജയോടെ മിഴികൂമ്പുന്ന, തൊട്ടാവാടികളും, തൊട്ടാവാടിപ്പൂക്കളും. പ്രഭാതത്തിലെ മഞ്ഞുതുള്ളികള്‍ നിറുകയില്‍ ചൂടി കാറ്റിലാടുന്ന നെല്‍വയലുകളും, എല്ലാം ഓ൪മ്മകളായി. കദളിപുവും ചെമ്പരത്തിപുവും പറിച്ചുനിരച്ച പൂക്കുടകളുമായി മടങ്ങിയെത്തിയാല്‍ മുറ്റത്ത് പൂക്കളമിടുന്നതിന്‍ മേല്‍‌നോട്ടം മുതി൪ന്നവ൪ക്കായിരിക്കും. ഉത്രാടത്തിന്‍ ഓണക്കോടിയുടുത്ത് ഓണത്തപ്പനെ മുറ്റത്തു പ്രതിഷ്ഠിയ്ക്കുന്നു. പിന്നെ നാലു ദിവസങ്ങള്‍ സദ്യയിലും കളിയിലും ആടിതിമി൪ക്കും ഞങ്ങള്‍.

കുട്ടിക്കാലത്ത് നിക്കറിന്റെ ഇരുപോക്കറ്റുകളിലും ഉപ്പേരിവ൪ഗങ്ങള്‍ നിറച്ചുകൊണ്ട് അമ്പലപ്പ‌റമ്പില്‍ കൂട്ടുക്കാരുമൊത്ത് തളരുന്നതുവരെ പലതരം കളികള്‍. സദ്യപ്രിയമ്മാരായ കുടവയറ൯മ്മാരായ കുട്ടികളെ കാണുമ്പോള്‍ ദരിദ്രകോലങ്ങളായ ഞങ്ങള്‍ കളിയാക്കി പറയും “ഓണത്തപ്പാ കുടവയറാ എന്നു തീരും നി൯ തിരുവോണം”

ഓണത്തിന്‍റെ സനിഗ്ധതയും നൈ൪മല്യവും പിന്നിലുളള സങ്കല്പവുമെല്ലാം നഷ്ട്‌പ്പെട്ടുപോയി എന്നു ഒത്തിരിയൊത്തിരി നല്ല ഓ൪മ്മകളുളള പഴയ മനുഷ്യ൪ പരിതപിക്കുന്നു. എങ്കിലും മറ്റെന്തൊക്കെ മാറ്റിവച്ചാലും ഒഴിവാക്കാനാവാത്ത ഒരു നിയോഗം പോലെ ഓണം മലയാളികളായ ഞങ്ങളുടെ ജീവിത‌ഭാഗമായി ഇണചേ൪ന്നു കിടക്കുന്നു.


വാമനനേയും മഹാബലിയേയും പുരാണത്തിന്‍റെ
ഓലത്താളുകളില്‍ നിന്നും ആവാഹിച്ചെടുത്ത് ഒരമ്മുമ്മക്കഥയായി മിത്തിന്‍റെ
പരിവേഷം കൊടുത്ത് സമഭാവനയുടെയും സാഹോദര്യത്തിന്‍റെയും തനതായ ഒരു ഓണസങ്കല്പം. ആ കഥ പറഞ്ഞുറപ്പിച്ച ആ പഴയ കാരണവ൪ അമ്പലപ്പറമ്പിലെ ആല്‍ത്തറയില്‍ മുറുക്കിച്ചുവപ്പിച്ചിരുന്നു ചിരിക്കുന്നുണ്ടാവാം. എന്താണാചിരിയുടെ പൊരുള്‍? നിറവോ, പരിഹാസമോ? എന്തായാലും വലിയകാരണവരെ നന്ദി. ഓണം ഞങ്ങള്‍ക്കു സമ്മാനിച്ചതിന്‍.


പ്രവാസിയുടെ മനസ്സില്‍ ഒരു നനുത്ത നിറ്റലായി അവ കടന്ന് പോകും. പിന്നെയും അടുത്ത് ഉത്സവത്തിനായി പ്രവാസിയുടെ മനസ്സ് കാത്തിരിക്കും വെറുതെ …… വെറുതെ ആശിക്കാ൯. മനസില്‍ ഈ വേദന അലിഞ്ഞ് ചേരുമ്പോള്‍ ആരോ കാതില്‍ മന്ത്രിക്കുന്നതുപോലെ ………… ഓണം വന്നാലും ഉണ്ണിപിറന്നാലും കോരനു കഞ്ഞി കുമ്പിളില്‍ തന്നെ….അങ്ങനെ എന്തെല്ലാം………
മനസ്സിലെ മരുഭൂമിയില്‍ വിരുന്നുവന്ന മധുരസ്മരണകളുടെ പൂക്കാലത്തെ നമുക്കൊന്നായ് വരവേല്‍ക്കാം…….
ഓണാശംസകള്‍