Wednesday, November 5, 2008

ഒരിടത്ത് ഒരു ക൪ഷകന് ഒരു കഴുതയുണ്ടായിരുന്നു..ആ പാവം ജീവി അറിയാതെ ഒരു പൊട്ടക്കിണറ്റില്‍ വീണു..അത് മണിക്കൂറുകളോളം അലറിക്കരഞ്ഞു..ദയ തോന്നിയ കര്‍ഷകന്‍ അതിനെ പുറത്തെടുക്കാന്‍ എന്തുവഴി എന്നറിയാതെ ഏറെ ആലോചിച്ചു...ഒടുവില്‍ അയാള്‍ നിശ്ചയിച്ചു, ഈ കഴുതയ്ക്ക് വയസ് ഏറെയായി. ഈ പൊട്ടക്കിണര്‍ മൂടുകയും വേണം...അയാള്‍ അയല്‍ക്കാരെക്കൂട്ടി കിണര്‍ മണ്ണീട്ടുമൂടാന്‍ തുടങ്ങി...മണ്ണ് ദേഹത്തു വന്നു വീഴുമ്പോള്‍ ആ പാവം അലറിക്കരഞ്ഞു...കുറെക്കഴിഞ്ഞാപ്പോള്‍ കരച്ചില്‍ കേള്‍ക്കാനില്ല...അത്ഭുതം..കര്‍ഷകനും കൂട്ടരും കിണറ്റില്‍ നോക്കിയപ്പോള്‍ കഴുത മണ്‍കൂനയ്ക്കു മുകളില്‍ നില്‍ക്കുന്നു...അവര്‍ വീണ്ടും വീണ്ടും മണ്ണിട്ടു...ഫലത്തില്‍ ആ മണ്‍കൂനകള്‍ ചവുട്ടുപടികളാക്കി ആ പാവം ജീവി പൊട്ടക്കിണറ്റില്‍ നിന്നും പുറത്തുചാടി...
ഗുണപാഠം….
ജീവിതം നിങ്ങളുടെ മേല്‍ ഒട്ടേറെ ചെളിവാരിയെറിയും...എല്ലാത്തരം ചെളിയും അതില്‍ കൂസാതിരിക്കുക... പരിശ്രമിച്ചുകൊണ്‌ടേയിരിക്കുക...അതും ചവിട്ടുപടിയാക്കി പരാജയത്തിന്‍റെ പൊട്ടക്കിണറ്റില്‍ നിന്നും കരകയറുക..............
ഗുഡ് മോര്‍ണിങ്ങ് & ഹാവ് എ നൈസ് ഡേ....ഇരിഞ്ഞാലകുടക്കാര൯

ഓര്‍മ്മയുടെ മുഷിഞ്ഞ കണ്ണാടിയില്‍

“ഓര്‍മ്മയുടെ മുഷിഞ്ഞ കണ്ണാടിയില്‍ കൊഴിഞ്ഞു പോകുന്ന എല്ലാ നിമിഷങ്ങളുടെയും പ്രതിബിംബമുണ്ട്....അതില്‍ നോക്കുമ്പോള്‍ എനിക്ക് കാണാന്‍ കഴിയുന്നു;.... ജീവിതത്തിന്‍റെ ഓരോ വഴിത്തിരിവിലും ഞാന്‍ എന്തെങ്കിലുമൊക്കെ നേടിയതും എന്നില്‍ നിന്നും എന്തെങ്കിലുമൊക്കെ കൊഴിഞ്ഞു പോയതും.......”

തിരക്കു പിടിച്ച ഒരു ഓട്ടം തന്നെയാണ് നമ്മുടെ ജീവിതം.....ഇതിനിടെ ഒന്നു തിരിഞ്ഞുനോക്കു...ഒന്ന് സ്വയം വിലയിരുത്തുക...ഇന്ന് ഞാന്‍ മൂലം എത്ര പേര്‍ സന്തോഷിച്ചു....എത്ര പേര്‍ വേദനിച്ചു...ഈ ദിവസം കൊണ്ട് ഞാന്‍ എന്‍റെ ജീവിതത്തില്‍ എന്ത് നേടി....എന്ത് നേടാന്‍ കഴിയാതെ പോയി....ഇന്നലെത്തേക്കാള്‍ നല്ലതായിരുന്നോ ഇന്ന് എന്റെ ജീവിതം.... ഓരോദിവസത്തിന്‍റെയും രാവിലെ ഞാന്‍ ചെയ്യേണ്ട കാര്യങ്ങള്‍, കടമകള്‍ രേഖപ്പെടുത്തി വെയ്ക്കുക.... ജീവിതത്തില്‍ ഈ സ്വയം വിലയിരുത്തലുകള്‍ തീര്‍ച്ചയായും വേണ്ടതാണ്.....ഓരോ ദിവസവും അല്‍പസമയം ഇതിനായി നീക്കി വെയ്ക്കുക്...
ഇരിഞ്ഞാലകുടക്കാര൯

Tuesday, November 4, 2008

CONGRATULATION!! അഭിനന്ദനങ്ങള്‍ ഇരിഞ്ഞാലകുടക്കാരാ!!!!!..താങ്ങള്‍ക്ക് അവാര്‍ഡ് കിട്ടിയതില്‍ കുവൈറ്റ് മലയാളി സമൂഹം ഒന്നടങ്കം സന്തോഷിക്കുന്നു...മനസിലായില്ലെ...കുവൈത്തിലെ ഒരു കോണ്‍ഗ്രസ് സംഘടന “ആദര്‍ശ കൈരളി” അവാര്‍ഡ് കൊടുക്കുന്നത് പി.ജെ.കുര്യന്‍ എം.പിക്കാണ് (SORRY ഇരിഞ്ഞാലകുടക്കാരനാണ്)...മറ്റു നേതാക്കളെയും പൊതുപ്രവര്‍ത്തകരെയും പിന്തളളി ഇരിഞ്ഞാലകുടക്കാരന് ഈ അവാര്‍ഡ് തരാന്‍ എന്ത് യോഗ്യതയാണ് എന്ന് ആരും പറഞ്ഞില്ല...
ഇരിഞ്ഞാലകുടക്കാരന്‍റെ യോഗ്യത താഴെപറയുന്നു...
സൂര്യനെല്ലിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 40 നാള്‍‌കൊണ്ട്നടന്ന് “മാംസക്കച്ചവടം” നടത്തിയ കേസ്..കേരളം മറന്നിട്ടില്ല...മറക്കാനാവുകയുമില്ല...ഈ കേസില്‍ പ്രതിയായി വര്‍ഷങ്ങള്‍ കോടതി കയറിയിറങ്ങിയ മാന്യദേഹമാണ് ഈ ഇരിഞ്ഞാലകുടക്കാരന്‍...സ്ത്രീത്വത്തെ ഇത്ര പച്ചക്ക് അപമാനിക്കാന്‍ മാത്രം “വിവരക്കേട്” കാണിച്ച ഈ അവാര്‍ഡ് കമ്മറ്റി ഏതാണാവോ?...പി.ജെ.കുര്യനും പരിവാരങ്ങളും അടുത്താഴ്ച വന്ന് ആഘോഷപൂര്‍വ്വം അവാര്‍ഡ് കൈപ്പറ്റി മടങ്ങുമ്പോള്‍ ചവിട്ടിയരക്കപ്പെടുന്നത് മലയാളികളുടെ ആത്മാഭിമാനമാണ്...ഈ മഹാത്മാക്കളെ ഓര്‍ത്ത് നമുക്ക് ലജ്ജിക്കാം..
ഇരിഞ്ഞാലകുടക്കാരന്‍

Tuesday, September 2, 2008

ഓണം വരവായ്………
കുട്ടിക്കാലത്തെ ആ൪പൂവിളികളിലൂടെ അന്നുകണ്ട ഓണനിലാവുകളിലൂടെ, എന്‍റെ ഗൃഹാതുരത ഉണ൪ത്തുന്ന ഓ൪മ്മകളിലൂടെ ഒരു സഞ്ചാരം.
നിങ്ങളുടെയും എന്‍റെയും നമ്മുടെയും പ്രിയപ്പെട്ട് ഓണം ഇങ്ങെത്തി…….. നിറം മങ്ങിയ ഓ൪മ്മകളെ പൊടിതട്ടിയെടുത്ത് ഉത്സ്വത്തിമി൪പ്പിന്‍റെ ആരവങ്ങളെ അക്ഷരങ്ങളിലാക്കിയപ്പൊള്‍.
ഓണമെന്നുകേട്ടാല്‍ മലയാളിയുടെ മനസ്സിലേയ്ക്കാദ്യം ഓടിയെത്തുന്ന ചൊല്ലാണിത്. “കാണം വിറ്റും ഓണം ഉണ്ണണം” ഓണം ആഘോഷിക്കാ൯ നമ്മെ പ്രേരിപ്പിക്കുന്നതുതന്നെ ഈ ചൊല്ലാവാം……
ഇടവപ്പാതിയില്‍ ആരംഭിച്ച് തിരുമുറിയാതെ പെയ്യുന്നാ ഞാറ്റുവേല കഴിഞ്ഞ് ക൪ക്കടകമാസം കൂടി പിന്നിട്ട് കാലവ൪ഷം പെയ്‌തൊഴിയുമ്പോള്‍ ചിങ്ങം പിറക്കുന്നു. മഴ കൊണ്ട് തള൪ന്നുനിന്ന പ്രകൃതി ഉന്‌മേഷത്തോടെ ഉണ൪തെഴുന്നേല്‍ക്കുന്നു. അത്തം നാള്‍ തൊട്ട് മുറ്റത്തു തളിച്ച്‌മെഴുകി പൂക്ക‌ളം തി൪ത്ത് മലയാളി ഓണത്തപ്പനെ വരവേല്‍ക്കുന്നു.

ഓണപ്പൂവിടല്‍ കുട്ടിക്കളായ ഞങ്ങളുടെ ഉത്സ്‌ഹത്തിലാണ്‍ നടക്കുക. മഴ മാറി തെളിഞ്ഞ മാനം,ചെടികളേല്ലാം പൂത്തുലഞ്ഞുനില്‍ക്കുന്നനേരം. പൂ പറിക്കാന്‍ തൊട്ടിയും പൂക്കുടയുമായി ആ൪ത്തുല്ലസിച്ച് വളപ്പുകളിലും വെളിസ്ഥലങ്ങളിലും പാഞ്ഞുനടക്കുന്ന കുട്ടികള്‍.

പ്രഭാതരശ്മികളെ നോക്കി പു‌ഞചിരിക്കുന്ന മുക്കുറ്റിപ്പുക്കളും, തുമ്പയും, തെറ്റിയും, വിരല്‍‌തൊട്ടാല്‍ ലജ്ജയോടെ മിഴികൂമ്പുന്ന, തൊട്ടാവാടികളും, തൊട്ടാവാടിപ്പൂക്കളും. പ്രഭാതത്തിലെ മഞ്ഞുതുള്ളികള്‍ നിറുകയില്‍ ചൂടി കാറ്റിലാടുന്ന നെല്‍വയലുകളും, എല്ലാം ഓ൪മ്മകളായി. കദളിപുവും ചെമ്പരത്തിപുവും പറിച്ചുനിരച്ച പൂക്കുടകളുമായി മടങ്ങിയെത്തിയാല്‍ മുറ്റത്ത് പൂക്കളമിടുന്നതിന്‍ മേല്‍‌നോട്ടം മുതി൪ന്നവ൪ക്കായിരിക്കും. ഉത്രാടത്തിന്‍ ഓണക്കോടിയുടുത്ത് ഓണത്തപ്പനെ മുറ്റത്തു പ്രതിഷ്ഠിയ്ക്കുന്നു. പിന്നെ നാലു ദിവസങ്ങള്‍ സദ്യയിലും കളിയിലും ആടിതിമി൪ക്കും ഞങ്ങള്‍.

കുട്ടിക്കാലത്ത് നിക്കറിന്റെ ഇരുപോക്കറ്റുകളിലും ഉപ്പേരിവ൪ഗങ്ങള്‍ നിറച്ചുകൊണ്ട് അമ്പലപ്പ‌റമ്പില്‍ കൂട്ടുക്കാരുമൊത്ത് തളരുന്നതുവരെ പലതരം കളികള്‍. സദ്യപ്രിയമ്മാരായ കുടവയറ൯മ്മാരായ കുട്ടികളെ കാണുമ്പോള്‍ ദരിദ്രകോലങ്ങളായ ഞങ്ങള്‍ കളിയാക്കി പറയും “ഓണത്തപ്പാ കുടവയറാ എന്നു തീരും നി൯ തിരുവോണം”

ഓണത്തിന്‍റെ സനിഗ്ധതയും നൈ൪മല്യവും പിന്നിലുളള സങ്കല്പവുമെല്ലാം നഷ്ട്‌പ്പെട്ടുപോയി എന്നു ഒത്തിരിയൊത്തിരി നല്ല ഓ൪മ്മകളുളള പഴയ മനുഷ്യ൪ പരിതപിക്കുന്നു. എങ്കിലും മറ്റെന്തൊക്കെ മാറ്റിവച്ചാലും ഒഴിവാക്കാനാവാത്ത ഒരു നിയോഗം പോലെ ഓണം മലയാളികളായ ഞങ്ങളുടെ ജീവിത‌ഭാഗമായി ഇണചേ൪ന്നു കിടക്കുന്നു.


വാമനനേയും മഹാബലിയേയും പുരാണത്തിന്‍റെ
ഓലത്താളുകളില്‍ നിന്നും ആവാഹിച്ചെടുത്ത് ഒരമ്മുമ്മക്കഥയായി മിത്തിന്‍റെ
പരിവേഷം കൊടുത്ത് സമഭാവനയുടെയും സാഹോദര്യത്തിന്‍റെയും തനതായ ഒരു ഓണസങ്കല്പം. ആ കഥ പറഞ്ഞുറപ്പിച്ച ആ പഴയ കാരണവ൪ അമ്പലപ്പറമ്പിലെ ആല്‍ത്തറയില്‍ മുറുക്കിച്ചുവപ്പിച്ചിരുന്നു ചിരിക്കുന്നുണ്ടാവാം. എന്താണാചിരിയുടെ പൊരുള്‍? നിറവോ, പരിഹാസമോ? എന്തായാലും വലിയകാരണവരെ നന്ദി. ഓണം ഞങ്ങള്‍ക്കു സമ്മാനിച്ചതിന്‍.


പ്രവാസിയുടെ മനസ്സില്‍ ഒരു നനുത്ത നിറ്റലായി അവ കടന്ന് പോകും. പിന്നെയും അടുത്ത് ഉത്സവത്തിനായി പ്രവാസിയുടെ മനസ്സ് കാത്തിരിക്കും വെറുതെ …… വെറുതെ ആശിക്കാ൯. മനസില്‍ ഈ വേദന അലിഞ്ഞ് ചേരുമ്പോള്‍ ആരോ കാതില്‍ മന്ത്രിക്കുന്നതുപോലെ ………… ഓണം വന്നാലും ഉണ്ണിപിറന്നാലും കോരനു കഞ്ഞി കുമ്പിളില്‍ തന്നെ….അങ്ങനെ എന്തെല്ലാം………
മനസ്സിലെ മരുഭൂമിയില്‍ വിരുന്നുവന്ന മധുരസ്മരണകളുടെ പൂക്കാലത്തെ നമുക്കൊന്നായ് വരവേല്‍ക്കാം…….
ഓണാശംസകള്‍

Tuesday, August 26, 2008

“മൂകം കരോതി വാചാലം പങ്‌ഗും ലംഘയതേ ഗിരിം
യത്കൃപാ തമഹം വന്ദേ പരമാനന്ദമാധവം“.

(ഊമ വാഗ്‌മിയാകാനും മുടന്ത൯ മല താണ്ടാനും ശക്തനാകുന്നത് ഏത് ഈശ്വരന്‍റെ ദയകൊണ്ടുമാത്രമാണോ ആ പരമാനന്ദരൂപനും ലക്ഷ്മീകാന്തനുമായ ദയാവാരിധിയെ ഞാ൯ നമസ്കരിക്കുന്നു).




ഏത് പോലീസുക്കാരനും ഒരു തെറ്റ് പറ്റാം ……. അങ്ങിനെ ഇരിഞ്ഞാലകുടക്കാരനും ആ തെറ്റ് പറ്റി.
അറിഞ്ഞോ ഇരിഞ്ഞാലകുടക്കാരനും ബ്ലോഗ് തുടങ്ങി……!!!!!!!!!!!

ഒരു ഹ൪ത്താല്‍

ഏത് പോലീസുക്കാരനും ഒരു തെറ്റ് പറ്റാം ……. അങ്ങിനെ ഇരിഞ്ഞാലകുടക്കാരനും ആ തെറ്റ് പറ്റി.


അറിഞ്ഞോ ഇരിഞ്ഞാലകുടക്കാരനും ബ്ലോഗ് തുടങ്ങി……!!!!!!!!!!!




ഇതൊക്കെ വായിച്ചിട്ട് (കണ്ട്) നമ്മുടെ രാഷ്ട്രീയക്കാരുടെ മനം മാറുമെന്ന് ആരെങ്കിലും കരുതിയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ വിഡ്ഡികളുടെ സ്വ൪ഗത്തിലാണെന്നേ പറയാ൯ കഴിയുകയുള്ളു.

ഹര്‍ത്താലുകളെക്കൊണ്ട് പൊറുതിമുട്ടിയാല്‍ ജനം എന്തു ചെയ്യും കോടതി ഉത്തരവുകളെപ്പോലും പുല്ലുവില കല്‍പിക്കാതെയാണ്‍ ഈ സമരാഭാസങ്ങള്‍ കേരളത്തില്‍ നടമാടിക്കൊണ്ടിരിക്കുന്നത്. അപ്പോള്‍ പിന്നെ മനസ്സിലെ ഈ൪ഷ്യയെല്ലാം കറുത്ത ഫലിതത്തില്‍ ചാലിച്ച് ഇറക്കാന്‍ മലയാളിക്ക് ഒരു പ്രത്യേക കഴിവുണ്ടല്ലോ. മഴ പെയ്യാത്തതില്‍ പ്രതിഷേധിച്ച് നഗരത്തില്‍ അവ൪ ഒരു ഹ൪ത്താല്‍ ആചരിച്ചു. കാലത്ത് ആറു മുതല്‍ വൈകിട്ട് ആറു വരെ നീണ്ട ഹ൪ത്താലിന്‍ ആഹ്വാനം

അതിന്‍റെ പോസ്റ്റ്‌൪ താഴെ.
മഴ പെയ്യാത്തതില്‍ പ്രതിഷേധിച്ച് കേരള ഹ൪ത്താല്‍. കാലത്ത് ആറു മുതല്‍ വൈകിട്ട് ആറു വരെ
സഹകരിക്കുക ……. വിജയിപ്പിക്കുക……!!!!!
മഴക്കാലമായിട്ടും പെയ്യാതെ മാറിനില്‍ക്കുന്നാ മഴയുടെ നിഷേധാത്മക നിലപാടിലും മഴയുടെ സംസ്ഥാന ക്വാട്ട കേന്ദ്രം വെട്ടിച്ചുരിക്കിയതിലും പ്രതിഷേധിച്ച് ഇന്ന് കേരള ഹ൪ത്താല്‍.

ഹര്‍ത്താല്‍…!!!! ദൈവത്തിന്‍ പോലും സ്വാന്തം നാടിനെ രക്ഷിക്കാനാകില്ല. സ൪ക്കാറിനും ജനത്തിനും ഒരുപോലെ വ൯ നഷ്ടം ഉണ്ടാക്കുന്ന ഈ ഹ൪ത്താല്‍ ആര്‍ക്കുവേണ്ടി. പ്രിതികരിക്കു

ഇരിഞ്ഞാലകുടക്കാര൯