Wednesday, November 5, 2008

ഒരിടത്ത് ഒരു ക൪ഷകന് ഒരു കഴുതയുണ്ടായിരുന്നു..ആ പാവം ജീവി അറിയാതെ ഒരു പൊട്ടക്കിണറ്റില്‍ വീണു..അത് മണിക്കൂറുകളോളം അലറിക്കരഞ്ഞു..ദയ തോന്നിയ കര്‍ഷകന്‍ അതിനെ പുറത്തെടുക്കാന്‍ എന്തുവഴി എന്നറിയാതെ ഏറെ ആലോചിച്ചു...ഒടുവില്‍ അയാള്‍ നിശ്ചയിച്ചു, ഈ കഴുതയ്ക്ക് വയസ് ഏറെയായി. ഈ പൊട്ടക്കിണര്‍ മൂടുകയും വേണം...അയാള്‍ അയല്‍ക്കാരെക്കൂട്ടി കിണര്‍ മണ്ണീട്ടുമൂടാന്‍ തുടങ്ങി...മണ്ണ് ദേഹത്തു വന്നു വീഴുമ്പോള്‍ ആ പാവം അലറിക്കരഞ്ഞു...കുറെക്കഴിഞ്ഞാപ്പോള്‍ കരച്ചില്‍ കേള്‍ക്കാനില്ല...അത്ഭുതം..കര്‍ഷകനും കൂട്ടരും കിണറ്റില്‍ നോക്കിയപ്പോള്‍ കഴുത മണ്‍കൂനയ്ക്കു മുകളില്‍ നില്‍ക്കുന്നു...അവര്‍ വീണ്ടും വീണ്ടും മണ്ണിട്ടു...ഫലത്തില്‍ ആ മണ്‍കൂനകള്‍ ചവുട്ടുപടികളാക്കി ആ പാവം ജീവി പൊട്ടക്കിണറ്റില്‍ നിന്നും പുറത്തുചാടി...
ഗുണപാഠം….
ജീവിതം നിങ്ങളുടെ മേല്‍ ഒട്ടേറെ ചെളിവാരിയെറിയും...എല്ലാത്തരം ചെളിയും അതില്‍ കൂസാതിരിക്കുക... പരിശ്രമിച്ചുകൊണ്‌ടേയിരിക്കുക...അതും ചവിട്ടുപടിയാക്കി പരാജയത്തിന്‍റെ പൊട്ടക്കിണറ്റില്‍ നിന്നും കരകയറുക..............
ഗുഡ് മോര്‍ണിങ്ങ് & ഹാവ് എ നൈസ് ഡേ....ഇരിഞ്ഞാലകുടക്കാര൯

4 comments:

ശ്രീ said...

പോസ്റ്റിന് ഒരു തലക്കെട്ടു കൊടുത്താല്‍ നന്നായിരിയ്ക്കും.

അതു പോലെ പ്രൊഫൈലിലും ചില അക്ഷരത്തെറ്റുകള്‍ ഉണ്ടല്ലോ.

ഇനിയും എഴുതുക. ആശംസകള്‍

nandakumar said...

അപ്പോ ഇരിങ്ങാലക്കുടേല് എവിടാന്നാ പറഞ്ഞേ?
:)
ആശംസകള്‍

ശ്രീ said...

പുതുവത്സരാശംസകള്‍, മാഷേ

Muralee Mukundan , ബിലാത്തിപട്ടണം said...

Be the best,Never be the second