Tuesday, April 6, 2010

ഈ നിമിഷത്തില്‍ വിവേകത്തോടെയും ആത്മാ൪ഥതയോടെയും ജീവിക്കുന്നതിലാണ്

വരാനിരിക്കുന്നതിനെക്കുറിച്ച് ആശങ്കപ്പെടുന്നതിലും കഴിഞ്ഞുപോയതിനെക്കുറിച്ച് വിലപിക്കുന്നതിലുമല്ലാ മനസ്സിന്‍റെയും ശരീരത്തിന്‍റെയും ആരോഗ്യരഹസ്യം, ഈ നിമിഷത്തില്‍ വിവേകത്തോടെയും ആത്മാ൪ഥതയോടെയും ജീവിക്കുന്നതിലാണ്…….(ശ്രീ ബുദ്ധന്‍റെ വാക്കുകള്‍)… ഭൂതത്തിന്‍റെയും ഭാവിയുടെയും തടവറയില്‍ ജീവിക്കുന്നവരാണ് നമ്മിലധികം പേരും....ആലോചിച്ച് നോക്കു…നമ്മുടെ പ്രശ്നങ്ങള്‍ക്കധികവും കാരണമിതുതന്നെയല്ലേ…..ജീവിതത്തിന്‍റെ മനോഹാരിത നശിപ്പിക്കുന്നത് ഈ അനാവശ്യ ചിന്തകളല്ലേ…….പിരിമുറുക്കവും കോപവും അസ്വസ്ഥതകളുമാണതിന്‍റെ അനന്തരഫലം…..
(സെ൯ഗുരുവിന്‍റെ വാക്കുകള്‍ : നാളെ എന്നത് ഒരു യാഥാ൪ത്ഥ്യമല്ലാ……അതൊരു മായയാണ്…..ഇപ്പോള്‍ ഈ നിമിഷം അത് മാത്രമാണ് യാഥാ൪ഥ്യം.)
ഭൂതത്തിന്‍റെയും ഭാവിയുടെയും തടവറയില്‍ കഴിയാതെ “ഇന്നി” നെക്കുറിച്ചു മാത്രം ചിന്തിക്കുക……….ജീവിതം ആസ്വദിക്കുക………ജീവിതത്തിലെ ഓരോ നിമിഷവും ഒരിക്കല്‍ മാത്രം ലഭിക്കുന്നതാണ്‍……അത് പാഴാക്കരുത്……..പൂ൪ണമായി വിനിയോഗിക്കുക……

നല്ല ഒരു ദിവസം കൂടി ആശംസിച്ചുക്കൊണ്ട്
നിങ്ങളുടെ സ്വന്തം നിഷ്ക്കളങ്കനായ
…ഇരിഞ്ഞാലക്കുടക്കാര൯

No comments: